ചുട്ടുപൊള്ളുന്ന ഡൽഹിയിൽ ഉള്ളുലയുന്ന കാഴ്ചകൾ
- റെജി നെല്ലിക്കുന്നത്ത്
- Jun 18, 2024
- 1 min read

പശ്ചിമ ഡൽഹിയിലെ ഉത്തംനഗറിൽ താമസിക്കുന്ന മധു ഗോപാലന്‍റെ വീടിന്‍റെ ടെറസ്സിൽ പൂച്ചെടികൾ മാത്രമല്ല, കേരളീയ മാതൃകയിലുള്ള കൃഷിത്തോട്ടവുമുണ്ട്. മുന്തിരിച്ചെടികൾ മുതൽ തെങ്ങിൻതൈയും പ്ലാവും വരെ വെച്ചുപിടിപ്പിച്ച അദ്ദേഹത്തിന് ഇന്നവയിലേക്ക് നോക്കുമ്പോൾ ഉള്ളുപൊള്ളുന്ന അനുഭവം.



ഡൽഹിയിലെ കൊടുംചൂടും ജലക്ഷാമവും മൂലം അദ്ദേഹം ദിവസവും വെള്ളമൊഴിച്ച് താലോലിച്ചു വളർത്തിയ ചെടികളൊക്കെ കരിഞ്ഞു തുടങ്ങിയിരിക്കുന്നു. നനയ്ക്കാൻ വെള്ളം തികയാറില്ല, നനച്ചിട്ട് കാര്യവുമില്ല. ടെറസ്സിലായതുകൊണ്ട് ചോലയുമില്ല, തണലൊരുക്കാനുള്ള മാർഗ്ഗവുമില്ല. ഇപ്പോൾ ചെറിയ പൂച്ചെടികൾക്കും വെണ്ട, വഴുതന മുതലായ പച്ചക്കറികൾക്കും പിന്നാലെ പ്ലാവും മുന്തിരിയും തെങ്ങിൻതൈയും ഉണങ്ങി തുടങ്ങിയിരിക്കുകയാണ്. ടെറസ്സിലേക്ക് നോക്കുമ്പോൾ ഇപ്പോൾ വല്ലാത്ത നിരാശ തോന്നുന്നുവെന്നാണ് ഡൽഹിയിലെ പല വേനൽക്കാലവും പിന്നിട്ട മധു പറയുന്നത്.










Comments