top of page

ചൂടുചായ വീണ് ലിംഗത്തിന് പൊള്ളൽ; 433 കോടി നഷ്‍ടപരിഹാരം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 18
  • 1 min read
ree

സ്റ്റാർബക്ക്‌സിന്‍റെ ഡ്രൈവ് ത്രൂ കഫെയിൽ നിന്ന് ചായ വാങ്ങിയ ഡെലിവറി ഡ്രൈവറിനാണ് ഗുരുതരമായ പൊള്ളലേറ്റത്. ചായ മടിയിൽ വീണ് മൈക്കിൾ ഗാർസിയ എന്ന 25 കാരന് ലിംഗത്തിനും വൃഷണത്തിനും ഗുരുതരമായ പൊള്ളലേറ്റു. 2020 ഫെബ്രുവരി 8 നായിരുന്നു സംഭവം. ചായ കപ്പിന്‍റെ അടപ്പ് മുറുകെ അടഞ്ഞിട്ടില്ലായിരുന്നു എന്ന് CCTV ദൃശ്യത്തിൽ നിന്ന് കാലിഫോർണിയയിലെ കോടതി കണ്ടെത്തി. കഫെയിലെ ലേഡി അശ്രദ്ധമായി ചായ നൽകിയതാണ് അപകടത്തിന് കാരണമായതെന്നും കോടതിക്ക് ബോധ്യമായി.


അഞ്ച് വർഷം മൈക്കിൾ ഗാർസിയ ചികിത്സ തുടരേണ്ടി വന്നു. അയാൾക്ക് അനുഭവിക്കേണ്ടി വന്ന വേദനയും മാനസിക വിഷമവും കണക്കിലെടുത്താണ് കമ്പനി 50 മില്യൻ ഡോളർ (ഏകദേശം 433 കോടി രൂപ) നഷ്‍ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page