ഗ്രീൻ കാർഡ് ഉണ്ടെന്നു കരുതി സ്ഥിരമായി താമസിക്കാമെന്ന് കരുതേണ്ടെന്ന് ജെ.ഡി വാൻസ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 14
- 1 min read

അമേരിക്കൻ ഗ്രീൻ കാർഡ് എന്നുവെച്ചാൽ രാജ്യത്ത് അനിശ്ചിതമായി തങ്ങാനുള്ള ഗ്യാരന്‍റിയല്ലെന്ന് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാൻസ് വ്യക്തമാക്കി. "ഗ്രീൻ കാർഡ് ഉള്ളവർക്ക് ചില അവകാശങ്ങളുണ്ട്. അവർക്ക് അമേരിക്കയിൽ താമസിക്കാം, ജോലി ചെയ്യാം. പക്ഷെ ഈ അവകാശങ്ങൾ പൗരന്മാർക്കുള്ള അവകാശത്തിന് തത്തുല്യമല്ല" - അദ്ദേഹം വിശദമാക്കി. അത്തരമൊരാൾ അമേരിക്കയിൽ തുടരേണ്ടതില്ലെന്ന് പ്രസിഡന്‍റോ വിദേശകാര്യ സെക്രട്ടറിയോ തീരുമാനിച്ചാൽ അയാൾക്ക് രാജ്യത്ത് തുടരാൻ നിയമപരമായി അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.










Comments