കൽക്കി 2898 AD അപ്‍ഡേറ്റ്: റിലീസ് തീയതി മാറ്റി
- പി. വി ജോസഫ്
- Apr 29, 2024
- 1 min read

വൻ താരനിരയുമായി ഒരുക്കുന്ന കൽക്കി 2898 AD യുടെ റിലീസ് തീയതി വീണ്ടും മാറ്റി. ജൂൺ 27 ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
പ്രഭാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമലഹാസൻ, ദീപിക പദുക്കോൺ മുതലായ സൂപ്പർതാരങ്ങൾക്ക് പുറമെ മലയാളി താരങ്ങളായ ദുൽക്കർ സൽമാൻ, അന്ന ബെൻ എന്നിവരും അഭിനയിക്കുന്നുണ്ട്. സിനിമാ പ്രേമികൾ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ സയൻസ് ഫിക്ഷൻ ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്.
വൈജയന്തി മൂവീസിന്‍റെ ബാനറിൽ സി. അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്കിലും ഹിന്ദിയിലും ഒരുക്കുന്ന ചിത്രം മലയാളം, തമിഴ്, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്നുമുണ്ട്.










Comments