top of page

കസ്തൂർബാ നഗറിനെ ആവേശത്തിരയിലാഴ്‌ത്തി ഷാഫി പറമ്പിൽ!

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 3
  • 1 min read
ree

ഡൽഹി അസംബ്ലി തിരഞ്ഞെടുപ്പ് 2025, കസ്തൂർബാ നഗർ അസംബ്ലി മണ്ഡലം സ്ഥാനാർഥി ശ്രീ അഭിഷേക് ദത്തിൻ്റെ പ്രചാരണാർഥം, ശ്രീ. ഷാഫി പറമ്പിൽ എം പി നയിച്ച ഭവന സന്ദർശന ക്യാംപെയ്ൻ വൻ വിജയമായി. സ്ഥാനാർത്ഥി അഭിഷേക് ദത്തിന് പിന്തുണയുമായി എത്തിയ കോൺഗ്രസ് പ്രവർത്തകർ ,വീട്ടമ്മമാർ, യുവാക്കൾ, കുട്ടികൾ തുടങ്ങി എല്ലാ പ്രായക്കാരും ക്യാംപെയ്നിൻ്റെ ഭാഗമായി . മികച്ച പ്രതികരണങ്ങളാണ് എല്ലായിടത്ത് നിന്നും ലഭിച്ചത്. കസ്തൂർബാ നഗറും ഡൽഹിയും കോൺഗ്രസ് തിരിച്ച് പിടിക്കുമെന്നും ജനങ്ങൾ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. SIOM സംസ്ഥാന കോ-ഓർഡിനേറ്റർ സ്കറിയ തോമസ്, കസ്തൂർബാ നഗർ തിരഞ്ഞെടുപ്പ് പ്രചാരണ കോർഡിനേറ്റർ ഷിനു ജോസഫ്, SIOM സൺവാൾ നഗർ-A V നഗർ കോർഡിനേറ്റർമാരായ KV രാജു, റെജി തോമസ്, സെബാസ്റ്റ്യൻ ജെയ്‌മോൻ മാത്യു, യൂത്ത് അംഗങ്ങളായ ജോയ്‌സ് ജോയൽ, നിഖിൽ തോമസ് എന്നിവർ നേതൃത്വം നൽകി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page