top of page

കലയെ സമാധാനത്തിനുള്ള ഉപകരണമാക്കി ഡൽഹിയിൽ ഇൻഡോ-റുവാണ്ടൻ സാംസ്‌കാരിക സന്ധ്യ.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 8
  • 1 min read
ree

ന്യൂഡൽഹി: ലോക സമാധാനത്തിന് കലയെ ഉപയോഗപ്പെടുത്തുക എന്ന സന്ദേശം ഊട്ടിയുറപ്പിച്ച് റുവാണ്ടൻ ഹൈക്കമ്മീഷനും ഡൽഹി ചാവറ കൾച്ചറൽ സെന്ററും സംയുക്തമായി, ഭാരത സർക്കാരിന്റെ വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ സഹകരണത്തോടെ ഇൻഡോ-റുവാണ്ടൻ സാംസ്‌കാരിക സന്ധ്യ സംഘടിപ്പിച്ചു. ജൂലൈ 8 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ശ്രീറാം സെന്റർ ഫോർ പെർഫോമിംഗ് ആർട്സിൽ വച്ചുനടന്ന പരിപാടിയിൽ നിരവധി നയതന്ത്ര പ്രതിനിധികളും ഡൽഹിയിലെ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു.

ree

മാൾട്ട ഹൈക്കമ്മീഷണർ റൂബൻ ഗൗച്ചി ഉദ്ഘാടനം ചെയ്ത സാംസ്‌കാരിക സന്ധ്യയിൽ, മാർവ്വ സ്റ്റുഡിയോ സ്ഥാപകൻ സന്ദീപ് മാർവ്വ മുഖ്യപ്രഭാഷണം നടത്തി. റുവാണ്ടൻ ഹൈക്കമ്മീഷണർ ജാക്വലിൻ മുക്കംഗിര മുഖ്യാതിഥിയായിരുന്നു. ഡൽഹി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ ഡോ. റോബി കണ്ണഞ്ചിറ സി.എം.ഐ. സ്വാഗതം ആശംസിച്ചു.


സാംസ്‌കാരിക സന്ധ്യയിൽ പങ്കെടുത്ത എല്ലാ നയതന്ത്രപ്രതിനിധികളും വിവിധ മതനേതാക്കളും ചേർന്ന് ലോക സമാധാനത്തിനായി ദീപം തെളിച്ച് പ്രത്യേക പ്രാർത്ഥന നടത്തി.


റുവാണ്ടൻ കൾച്ചറൽ ട്രൂപ്പ് റുവാണ്ടയുടെ സാംസ്‌കാരികപൈതൃകവും പെരുമയും വിളിച്ചോതുന്ന നിരവധി കലാപരിപാടികൾ അവതരിപ്പിച്ചു. ഒപ്പം സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനിലെയും ഓൾ ഇന്ത്യ റേഡിയോയിലെയും ആർട്ടിസ്റ്റുകൾ അവതരിപ്പിച്ച ഭാരതീയ പശ്ചാത്തലത്തിലുള്ള കലാപരിപാടികളും സാംസ്കാരിക സന്ധ്യയയെ മിഴിവാർന്നതാക്കി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page