top of page

കലയുടെ കാൽച്ചിലമ്പൊലി നാദവുമായി ഡൽഹി മലയാളി അസോസിയേഷന്റെ കലോത്സവം 2025 ഗ്രാൻഡ് ഫിനാലെ മത്സരങ്ങൾ സമാപിച്ചു.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 12
  • 2 min read
ree

ന്യൂ ഡൽഹി: വികാസ്‌പുരി കേരളാ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ ഡിഎംഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു. പ്രശസ്ത സിനിമ, സീരിയൽ താരം സോനാ നായർ, ദീപിക നാഷണൽ അഫയഴ്സ് എഡിറ്റർ, ജോർജ്ജ് കള്ളിവയലിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.

ree

വൈസ് പ്രസിഡന്റും കലോത്സവം ജനറൽ കൺവീനറുമായ കെ ജി രഘുനാഥൻ നായർ, വൈസ് പ്രസിഡന്റ് കെ വി മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ചീഫ് ട്രഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, കോഓർഡിനേറ്ററും പ ശ്ചിo വിഹാർ ഏരിയ സെക്രട്ടറിയുമായ ജെ സോമനാഥൻ, കൺവീനറും രജൗരി ഗാർഡൻ ഏരിയ സെക്രട്ടറിയുമായ എസ് ഷാജികുമാർ, വികാസ്‌പുരി ഏരിയ ചെയർമാൻ എം ആർ വെങ്കിടാചലം തുടങ്ങിയവർ പ്രസംഗിച്ചു. കേന്ദ്ര സമിതി അംഗം വീണ എസ്‌ നായർ ആയിരുന്നു അവതാരക.

ree

കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ആർഎംഎസ് നായർ, ആർ ജി കുറുപ്പ്, കെ സജേഷ്, ഡി ജയകുമാർ, പ്രദീപ് ദാമോദരൻ, പി വി രമേശൻ, എ എം സിജി, കെ തോമസ്, സുജാ രാജേന്ദ്രൻ, നളിനി മോഹൻ, രമാ സുനിൽ, ടി വി സജിൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


കൂടുതൽ പോയിന്റുകൾ നേടി കാൽക്കാജി ഏരിയയിലെ വി ഭവ്യശ്രീ കലാതിലകവും ദ്വാരക ഏരിയയിലെ നിരവ് നായർ കലാപ്രതിഭയുമായി. ഈ വർഷം മുതൽ ആരംഭിച്ച 'ഡിഎംഎ കലാശ്രീ' മോത്തി നഗർ-രമേശ് നഗർ ഏരിയയിലെ അജിൻ കെ ഡാനിയേലും 'ഡിഎംഎ നാട്യശ്രീ' പശ്ചിo വിഹാർ ഏരിയയിലെ സാൻവി നായരും 'ഡിഎംഎ സംഗീതശ്രീ' പട്ടേൽ നഗർ ഏരിയയിലെ ധന്യാ ജോസഫും സ്വന്തമാക്കി.


ഡിഎംഎയുടെ 32 ഏരിയകൾ പങ്കെടുത്ത കലോത്സവത്തിൽ ഡിഎംഎ മായാപുരി-ഹരിനഗർ, 'ഏരിയ ചാമ്പ്യൻ 2025' ട്രോഫി കരസ്ഥമാക്കി.


തുടർന്ന് നർത്തകിയും അധ്യാപികയുമായ സ്നേഹാ ഷാജി നൃത്തച്ചുവടുകളും സംവിധാനവും ചെയ്ത നാട്യ കലാക്ഷേത്രം സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്ട്സിന്റെ ബാനറിൽ ഡിഎംഎ മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ ഏരിയ അവതരിപ്പിച്ച രംഗപൂജയോടെ കലാപരിപാടികൾ ആരംഭിച്ചു. ഗുരു ശിവദാസന്റെ നൃത്ത സംവിധാനത്തിൽ ഡിഎംഎ വികാസ്‌പുരി - ഹസ്താൽ ഏരിയ അവതരിപ്പിച്ച 'നാട്യധ്വനി', നയനാ രാജേഷിന്റെ നൃത്ത സംവിധാനത്തിൽ ഡിഎംഎ ദ്വാരക ഏരിയ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, രമ്യാ രാജന്റെ നൃത്ത സംവിധാനത്തിൽ ഡിഎംഎ മെഹ്റോളി ഏരിയ അവതരിപ്പിച്ച 'താളവും തിരയും', ആതിര പ്രസാദിന്റെ നൃത്ത സംവിധാനത്തിൽ ഡിഎംഎ മായാപുരി - ഹരിനഗർ ഏരിയ അവതരിപ്പിച്ച 'കൈകൊട്ടിക്കളി' എന്നിവ പ്രേക്ഷക ഹൃദയങ്ങളിൽ നവ്യാനുഭൂതി പകർന്നു.

(Report: P N Shaji)

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page