കലാസന്ധ്യ 2024
- റെജി നെല്ലിക്കുന്നത്ത്
- Apr 13, 2024
- 1 min read
മലയാളി വെൽഫെയർ അസ്സോസിയേഷൻ്റെ ഈ വർഷത്തെ കലാസന്ധ്യ നാളെ (ഏപ്രിൽ 14, ഞായറാഴ്ച) വൈകുന്നേരം 6:30 മുതൽ പോക്കറ്റ് A1 DDA പാർക്കിൽ വച്ച് നടക്കുന്നു. സുപ്രിയ ബാബുവും സംഘവും അവതരിപ്പിക്കുന്ന "ദശപുഷ്പം" ടീമിൻ്റെ തിരുവാതിര, കൃഷ്ണ എം മേനോത്തിൻ്റെ നേതൃത്വത്തിൽ "ലാസ്യം", മയൂർ വിഹാർ ഫേസ് 3 അവതരിപ്പിക്കുന്ന "മുരളീരവം" നൃത്ത ശില്പം, സ്നേഹ ഷാജി നയിക്കുന്ന "നാട്യക്ഷേത്ര സ്കൂൾ ഓഫ് പെർഫോമിങ് ആർട്ട്സ്", മയൂർ വിഹാർ ഫേസ് 3 അവതരിപ്പിക്കുന്ന "ഉത്സവമേളം 2024" നൃത്ത ശില്പം, ബിന്ദു സൂപ്രിയൻ്റെ നേതൃത്വത്തിൽ "താരാംഗനാസ്" മയൂർ വിഹാർ ഫേസ് അവതരിപ്പിക്കുന്ന "സിനിമാറ്റിക് ഡാൻസ്" , സിദ്ധാർത്ഥ്, ശാശ്വത് ബാലൻ, സജിലാൽ, അനുജ് അനന്തത്, ജഗദീഷ് കുമാർ, ബിന്ദു സുപ്രിയൻ എന്നിവരുടെ ഗാനാലാപനം എന്നിവയും, വിഷു സന്ധ്യയോടനുബന്ധിച്ചുള്ള Lucky Draw, കലാപരിപാടികളിൽ പങ്കെടുക്കുന്ന എല്ലാ കലാകാരന്മാർക്കും കലാകാരികൾക്കുമുള്ള സമ്മാന വിതരണം എന്നിവയും ഉണ്ടായിരിക്കും.
Comments