top of page

കരീന കപൂർ പുതിയ UNICEF നാഷണൽ അംബാസഡർ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 6, 2024
  • 1 min read


ree

ന്യൂഡൽഹി: ബോളിവുഡ് താരം കരീന കപൂർ ഖാനെ പുതിയ നാഷണൽ അംബാസഡറായി നിയമിച്ചെന്ന് UNICEF ഇന്ത്യ അറിയിച്ചു. കരീന 2024 മുതൽ ഈ ലാഭേതര സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ വികസനം, ആരോഗ്യം, വിദ്യാഭ്യാസം മുതലായ രംഗങ്ങളിലാണ് പ്രവർത്തനം. നേരത്തെ UNICEF ന്‍റെ സെലിബ്രിറ്റി അഡ്വക്കേറ്റ് എന്ന ദൗത്യവും നിർവ്വഹിച്ചിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് സുപ്രധാനമായ കാര്യമാണെന്നും, പുതിയ ദൗത്യം ആദരവോടെ ഏറ്റെടുക്കുന്നുവെന്നും കരീന ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഇതാദ്യമായി നാല് യൂത്ത് അഡ്വക്കേറ്റ്‍സിനെയും UNICEF ഇന്ത്യ നിയമിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ നിന്നുള്ള ഗൌരൻഷി ശർമ്മ, ഉത്തർപ്രദേശിൽ നിന്നുള്ള കാർത്തിക് വർമ്മ, ആസ്സാമിൽ നിന്നുള്ള നഹീദ് അഫ്രിൻ, തമിഴ്‌നാട്ടിൽ നിന്നുള്ള വിനിഷ ഉമാശങ്കർ എന്നിവരാണ് നിയമിക്കപ്പെട്ടത്. ഇവർ UNICEF ന്‍റെ ഗ്ലോബൽ പ്രോഗ്രാമിന്‍റെ ഭാഗമായിരിക്കും. ആഗോളതലത്തിൽ നിയമിക്കപ്പെട്ട 93 പേരടങ്ങുന്ന ടീമിന്‍റെ ഭാഗമായാണ് ഇവർ പ്രവർത്തിക്കുക

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page