കമലാ ഹാരിസ്സിന് ഒബാമയുടെ പിന്തുണയും
- പി. വി ജോസഫ്
- Jul 26, 2024
- 1 min read

അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി മത്സരിക്കാൻ കമലാ ഹാരിസ്സിന് മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെയും ഭാര്യ മിഷേൽ ഒബാമയുടെയും പിന്തുണ ലഭിച്ചു. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാൻ കഴിയുന്നതൊക്കെ ചെയ്യുമെന്ന് ഒബാമ ഉറപ്പ് നൽകി. കമലാ ഹാരിസ്സിനെക്കുറിച്ച് അഭിമാനമാണെന്നും, ചരിത്രം കുറിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും നടക്കുകയെന്നും മിഷേൽ ഒബാമയും പറഞ്ഞു.

ഇരുവർക്കും കമലാ ഹാരിസ് നന്ദി പറഞ്ഞു. ഈ പിന്തുണ തനിക്ക് വലുതാണെന്നും അവർ അറിയിച്ചു.
പ്രസിഡന്‍റ് ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയപ്പോൾ മുതൽ പാർട്ടിയിലെ പ്രമുഖരുടെ പിന്തുണ കമലാ ഹാരിസ്സിന് ലഭിച്ചു തുടങ്ങിയിരുന്നു.










Comments