top of page

കഠിന ചൂടിന് ശമനമാകുന്നു; മഴമേഘങ്ങൾ ഡൽഹിയിലേക്ക്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 20
  • 1 min read
ree

തെക്കു പടിഞ്ഞാറൻ കാലവർഷം ഡൽഹിയിലും സമീപ മേഖലകളിലും രണ്ടു ദിവസത്തിനകം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണ ഗതിയിൽ ജൂൺ 30 ആകുമ്പോഴേക്കുമാണ് കാലവർഷം എത്തുക. എന്നാൽ ഇത്തവണ ജൂൺ 22 ന് ഡൽഹിയിലും, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളുടെ വിവിധ മേഖലകളിലും മഴ വ്യാപകമാകുമെന്നാണ് പ്രവചനം.


കേരളത്തിലും ഇത്തവണ വളരെ നേരത്തെയാണ് കാലവർഷം എത്തിയത്. രാജ്യമാകെ പൊതുവെ ഇത്തവണ ശരാശരിയിലും കൂടിയ മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page