top of page

കടലിൽ കാണാതായ മുക്കുവനെ ജീവനോടെ കണ്ടെത്തി; 3 മാസത്തിന് ശേഷം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 16
  • 1 min read
ree

പെറുവിൽ പസഫിക് സമുദ്രത്തിൽ കാണാതായ മുക്കുവനെ 95 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി. മാക്‌സിമോ നാപ്പോ കാസ്ട്രോ എന്ന 61 കാരനെ കഴിഞ്ഞ ഡിസംബർ 7 നാണ് കാണാതായത്. മത്സ്യബന്ധന ബോട്ടിൽ മൂന്ന് മാസത്തിലേറെ കടലിൽ കുടുങ്ങിയ കാസ്ട്രോ മഴവെള്ളം കുടിച്ചും പ്രാണികളെ തിന്നുമാണ് ജീവൻ നിലനിർത്തിയത്. എങ്കിലും കണ്ടെത്തിയപ്പോൾ നില ഗുരുതരമായിരുന്നു. തനിക്കൊരു മുത്തശ്ശി കാത്തിരിപ്പുണ്ടെന്നും അതിനായിട്ടാണ് താൻ ജീവിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page