top of page

കാഷ് പട്ടേൽ പുതിയ FBI ഡയറക്‌ടറായി സത്യപ്രതിജ്ഞ ചെയ്തു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 22
  • 1 min read
                                                                                                                                                                                                                                                                             ഫോട്ടോ കടപ്പാട്: ഗെറ്റി ഇമേജസ്
ഫോട്ടോ കടപ്പാട്: ഗെറ്റി ഇമേജസ്

ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ ഇന്നലെ FBI ഡയറക്‌ടറായി സത്യപ്രതിജ്ഞ ചെയ്തു. തനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ബഹുമതിയാണ് ഈ നിയമനമെന്ന് അദ്ദേഹം പറഞ്ഞു. US അറ്റോർണി ജനറൽ പാം ബോൻഡിയാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഈസൻഹോവർ എക്‌സിക്യുട്ടീവ് ഓഫീസ് കെട്ടിടത്തിലെ ഇന്ത്യൻ ട്രീറ്റി റൂമിൽ നടന്ന ചടങ്ങിൽ ഗേൾഫ്രണ്ട് അലക്‌സിസ് വിൽക്കിൻസ് പിടിച്ച ഭഗവദ്‍ഗീതയിൽ കൈ വെച്ചാണ് കാഷ് പട്ടേൽ സത്യപ്രതിജ്ഞ ചെയ്തത്.

സെനറ്റിൽ 49 നെതിരെ ലഭിച്ച 51 വോട്ടുകളാണ് അദ്ദേഹത്തിന്‍റെ ഈ ഉന്നത പദവിയിലെ നിയമനം ഉറപ്പിച്ചത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page