top of page

കൈ വരും, കനയ്യ വരും:കനയ്യ കുമാറിന് മലയാളത്തിലടക്കം ബഹു ഭാഷാ പ്രചരണ നോട്ടീസുകൾ ഇറക്കി സിയോം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 23, 2024
  • 1 min read


ree

സൗത്ത് ഇന്ത്യൻ ഔട്ട് റീച്ച് മിഷൻ ദിൽഷാദ് ഗാർഡൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കനയ്യാ കുമാറിന് വേണ്ടി മലയാളത്തിൽ അടക്കം ഇറക്കിയ ബഹു ഭാഷ വോട്ട് അഭ്യർഥന നോട്ടീസുകളുടെയും സോഷ്യൽ മീഡിയ പ്രചാരണത്തിന്റെയും പ്രകാശനം കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നിർവഹിച്ചു.


മലയാളത്തിൽ മാത്രമല്ല എ ഐ സഹായത്തോടെ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി ഭാഷകളിലും പ്രചരണ നോട്ടീസുകൾ ഒരുക്കിയിട്ടുണ്ട്. ഭാഷാപരമായ വൈവിധ്യമുള്ള, വിവിധ ദേശങ്ങളിൽ ഉളളവർ താമസിക്കുന്ന ഡൽഹിയിൽ അവരുടെ ഭാഷ വൈവിധ്യം അഡ്രസ് ചെയ്തു കൂടുതൽ പേരിലേക്ക് എത്തിച്ചേരാൻ ഉള്ള ശ്രമമാണ് കോൺഗ്രസ് സൗത്ത് ഇന്ത്യൻ ഔട്ട് റീച്ച് സെൽ ഇത്തരം ഒരു പ്രചരണ രീതി വഴി നടത്തുന്നതെന്ന് പദ്ധതി കൊണ്ടുവന്ന മാധ്യമ ഗവേഷകനും സൗത്ത് ഇന്ത്യൻ ഔട്ട് റീച്ച് സെൽ സോഷ്യൽ മീഡിയ കോർഡി നേറ്ററുമായ ജിഫിൻ ജോർജ് അറിയിച്ചു.


ദിൽഷാദ് ഗാർഡൻ കോർഡിനേറ്റർ ബിജി തോമസ്, വിജു പാലാട്ടി, പശ്ചിമ ബംഗാൾ കോർഡിനേറ്റർ മൗഷമിക് സര്ക്കാർ എന്നിവരാണ് പ്രചരണത്തിന് നേതൃത്വം നൽകുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page