top of page

കോവിഷീൽഡിന് പാർശ്വഫലം ഉണ്ടാകാമെന്ന് അസ്ട്രാസെനക

  • Delhi Correspondent
  • Apr 30, 2024
  • 1 min read


ree

New Delhi: തങ്ങൾ നിർമ്മിച്ച കോവിഡ് വാക്‌സിന് അപൂർവ്വമായി പാർശ്വഫലം ഉണ്ടായേക്കാമെന്ന് ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനി അസ്ട്രാസെനക കോടതിയിൽ സമ്മതിച്ചു. രക്തം കട്ടപിടിക്കാമെന്നും പ്ലാറ്റലെറ്റ് കൗണ്ട് കുറയാമെന്നുമാണ് കമ്പനി ഇപ്പോൾ വിശദീകരിക്കുന്നത്.

ലോകമാകെ കോവിഡ് പടർന്നുപിടിച്ച കാലയളവിൽ അസ്ട്രാസെനകയും ഓക്‌സ്‍ഫോർഡ് യൂണിവേഴ്‌സിറ്റിയും ചേർന്നാണ് കോവിഷീൽഡ് വികസിപ്പിച്ചത്. ഇന്ത്യയിൽ പൂനെ ആസ്ഥാനമായ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഷീൽഡ് നിർമ്മിച്ചത്.

വാക്‌സിൻ എടുത്തതുമൂലം മരണങ്ങൾ സംഭവിച്ചെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ പലർക്കും നേരിടുന്നുണ്ടെന്നുമുള്ള ആരോപണമാണ് UK യിൽ അസ്ട്രാസെനക നേരിടുന്നത്. ഏകദേശം 51 കേസുകളാണ് കമ്പനിക്കെതിരെ കോടതിയിലുള്ളത്. 100 മില്യൻ പൗണ്ട് നഷ്‍ടപരിഹാരമാണ് ഹർജ്ജിക്കാർ ആവശ്യപ്പെടുന്നത്

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page