കുവൈറ്റിൽ മരിച്ചവർക്ക് നാടിന്‍റെ അന്ത്യാഞ്ജലി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 14, 2024
- 1 min read

കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചു. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ മൃതദേഹങ്ങളിൽ പുഷ്പ്പചക്രം വെച്ച് അന്തിമോപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള വ്യോമസേനാ വിമാനത്തിൽ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗും കൊച്ചിയിൽ എത്തിയിരുന്നു.










Comments