top of page

കൈലാസ്- മാനസരോവർ യാത്രക്ക് വഴിതെളിഞ്ഞു

  • പി. വി ജോസഫ്
  • Jan 27
  • 1 min read
ree

ഈ വർഷം കൈലാസ് - മാനസരോവർ യാത്ര പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ വീണ്ടും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബീജിംഗിൽ ചൈനീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ഉഭയകക്ഷി സംഭാഷണങ്ങൾക്ക് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. നിലവിലുള്ള എഗ്രിമെന്‍റുകൾ പ്രകാരം തുടർ നടപടികളിൽ തീരുമാനമെടുക്കും. ഈ വർഷം വേനൽക്കാലത്ത് യാത്ര പുനരാരംഭിക്കും. ഇരു രാജ്യങ്ങളും ജനസമ്പർക്കം വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.


കോവിഡ് മഹാമാരി പടർന്നു പിടിച്ചതിനെ തുടർന്നാണ് 2020 ൽ കൈലാസ് - മാനസരോവർ യാത്ര നിർത്തിവെച്ചത്. അതിനുശേഷം യാത്രക്കുവേണ്ട ക്രമീകരണങ്ങൾ പുതുക്കാൻ ചൈന തയ്യാറായിരുന്നുമില്ല. ഇന്ത്യ ഈ വിഷയം നയതന്ത്ര തലത്തിൽ പലതവണ ഉന്നയിച്ചിരുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page