top of page

കേരള പവലിയനിൽ ഗേൾ, ബോയ് ഗൈഡുകളാകാം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 6
  • 1 min read

കേരള പവലിയനിൽ ഗേൾ, ബോയ് ഗൈഡുകളാകാം

ന്യൂഡൽഹി: 2025 നവംബർ 14 മുതൽ 27 വരെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയോടനുബന്ധിച്ച് കേരള പവലിയനിലെ വിവിധ സേവനങ്ങൾക്ക് നിയോഗിക്കാനായി ഗേൾ, ബോയ് ഗൈഡുകളുടെ പാനൽ തയ്യാറാക്കുന്നു. രണ്ട് പെൺകുട്ടികൾക്കും രണ്ട് ആൺകുട്ടികൾക്കും മാത്രമാണ് അവസരം.

മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും അറിയാവുന്നവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ്. ഉയർന്ന പ്രായപരിധി 30 വയസ്. പവലിയനിൽ സേവനങ്ങൾക്കായി നിയോഗിക്കുന്ന ഗേൾ, ബോയ് ഗൈഡുകൾക്ക് പ്രതിഫലം ലഭിക്കും. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താല്പര്യമുള്ളവർ ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം ഇൻഫർമേഷൻ ഓഫീസർ, ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ്, റൂം നമ്പർ 251,

ഇൻഫർമേഷൻ ഓഫീസ്, കേരള ഹൗസ്, 3 - ജന്തർ മന്തർ റോഡ്, ന്യൂഡൽഹി - 110 001 എന്ന വിലാസത്തിലോ , നേരിട്ട് ഇൻഫർമേഷൻ ഓഫീസിലോ,iokhnd@gmail.com എന്ന ഇ- മെയിൽ വിലാസത്തിലോ 2025 നവംബർ 10 വരെ അപേക്ഷിക്കാവുന്നതാണ്. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും.കൂടുതൽ വിവരങ്ങൾക്ക്

ഫോൺ: 011 - 23360349.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page