കേരള കാർട്ടൂൺ അക്കാദമി ചെയർമാനായി സുധീർ നാഥ്, സെക്രട്ടറിയായി എ സതീഷും തിരഞ്ഞെടുക്കപ്പെട്ടു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 28
- 1 min read

കേരള കാർട്ടൂൺ അക്കാദമിയുടെ 2025 - 27 വർഷത്തെ പുതിയ ഭാരവാഹികളെ എറണാകുളത്ത് നടന്ന വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു. കാർട്ടൂണിസ്റ്റ് സുധീർ നാഥ് ചെയർമാനായും എ സതീഷ് സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സജീവ് ബാലകൃഷ്ണനാണ് പുതിയ ട്രഷറർ. കെ വി എം ഉണ്ണി, അനൂപ് രാധാകൃഷ്ണൻ എന്നിവരാണ് പുതിയ വൈസ് ചെയർമാൻമാർ. സജീവ് ശൂരനാട് ജോയിന്റ് സെക്രട്ടറിയാണ്. രതീഷ് രവി, സുരേന്ദ്രൻ വാരച്ചാൽ, മധൂസ്, ഹരീഷ് മോഹൻ, ബാലചന്ദ്രൻ ഇടുക്കി, സുരേഷ് ഹരിപ്പാട്, വിനു എസ്, സുനിൽ പങ്കജ് , ഹരിദാസ്, മോഹന കുമാരൻ നായർ ' എന്നിവർ നിർവ്വാഹക സമിതി അംഗങ്ങളാണ്.
Commenti