top of page

കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് കമ്മിഷൻ സംസ്ഥന വൈസ് ചെയർമനായി അനീഷ് തോമസ് നിയമിതനായി

  • സ്വന്തം ലേഖകൻ
  • May 28, 2024
  • 1 min read
ree

തിരുവല്ല :കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് കമ്മിഷൻ സംസ്ഥന വൈസ് ചെയർമനായി നിയമിതനായി അനീഷ് തോമസ് (ഏബ്രഹാം). തേക്കുതോട് സെൻ്റ് തോമസ് മാർത്തോമ്മ ഇടവാംഗവും, മാർത്തോമ്മ സഭ പ്രതിനിധി മണ്ഡലാംഗവുമാണ്. നിലവിൽ തണ്ണിത്തോട് കെ സി സി സോൺ സെക്രട്ടറിയാണ്. റാന്നി നിലയ്ക്കൽ ഭദ്രാസനത്തിൽ നിന്ന് സഭാ കൗൺസിലിലേക്ക് ഇത്തവണ മൽസരിച്ചിരുന്നു. ക്രിസ്ത്യർ ഡിവോഷണൽ സിംഗർ, വിവിധ സന്നദ്ധ സംഘടനകളിലെ പ്രവർത്തകൻ, പ്രമുഖ്യ ഓൺലൈൻ മീഡിയാ രംഗത്തും വിദ്യഭ്യാസ രംഗങ്ങളിലും പ്രവർത്തിക്കുന്നു. ഭാരത് സേവ സമാജിൻ്റെ ദേശീയ ഭരത് സേവക് പുരസ്കാരം 2023 ൽ നേടിയിട്ടുണ്ട്. തായില്ലം വാനേത്ത് കുടുംബാംഗമാണ്

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page