കുട്ടനാടിന്‍റെ സമഗ്ര വികസനത്തിന് 5000 കോടിയുടെ പാക്കേജ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് ബി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജെയ്‌സപ്പൻ മത്തായി ആവശ്യപ്പെട്ടു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 19, 2024
- 1 min read

കുട്ടനാട് : മെച്ചപ്പെട്ട സാങ്കേതിക വളർച്ചയും യന്ത്രവൽക്കരണവും സാദ്യമായിട്ടും കർഷക സംരക്ഷണവും കുട്ടനാടിന്റെ സമഗ്രവികസനവും ശക്തിപ്പെടുത്തുവാൻ നടപടിയില്ലാത്തത് ഖേദകരമാണെന്നും ഡോ. എം. എസ്.സ്വാമിനാഥൻ കമ്മീഷൻ അടിസ്ഥാനമാക്കി കേന്ദ്രസർക്കാർ കുട്ടനാടിന് വേണ്ടി അയ്യായിരം കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് ജെയ്‌സപ്പൻ മത്തായി ആവശ്യപ്പെട്ടു. നിലവിൽ കുട്ടനാട്ടിൽ നെല്ലുവില യഥാസമയം കിട്ടുന്നില്ലെന്നത് ഉൾപ്പടെ കർഷകർക്കുള്ള ആശങ്കകൾ പരിഹരിക്കുവാൻ സർക്കാർതല ചർച്ചകൾ ആവശ്യമാണെന്നും വിത്തും വളവും സബ്‌സിഡികളും ഉറപ്പ് വരുത്തണമെന്നും കേരള കോൺഗ്രസ് ബി കുട്ടനാട് നിയോജക മണ്ഡലം യോഗം ഉത്ഘാടനം ചെയ്യ്ത് ജെയ്‌സപ്പൻ മത്തായി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ജേക്കബ്. കെ. ജി കടവിൽ, രവിന്ദ്രൻകുട്ടി കളങ്ങര, ഷാജി മീനത്തേരിൽ, വിനീഷ് മാത്യു കിഴക്കേ അമ്പിയായം, ജയന്തി വേണു, തോമസ്. പി. എൻ എന്നിവർ പ്രസംഗിച്ചു.










Comments