കേരള കിച്ചൺ" ഇനി ദ്വാരകയിൽ; വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
- മാർക്കറ്റിംഗ് ഡിവിഷൻ
- Jul 17
- 1 min read

ദ്വാരക (ഡൽഹി): ഡൽഹിയിലെ ദ്വാരകയിൽ “കേരള കിച്ചൺ” എന്ന പുതിയ കേരള ഹോട്ടലിന്റെ ഉദ്ഘാടനം പ്രശസ്ത സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ നിർവഹിച്ചു. Hotwings ഗ്രൂപ്പിന്റെ നാലാമത്തെ സംരംഭമായ ഈ പുതിയ ഹോട്ടൽ മലയാളികളുടെ ഗൃഹാതുര രുചിയെ ദില്ലിയിൽ തന്നെ അനുഭവിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
പരിപാടിയിൽ മുഖ്യാതിഥിയായി കെ. എൻ. ജയരാജ് (പ്രസിഡന്റ്, ഡൽഹി സാംസ്‌കാരിക വേദി) പങ്കെടുത്തു. ഡൽഹിയിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സാനിധ്യവും ആശംസകളും പങ്കുവച്ചു.
Hotwings ഗ്രൂപ്പിന്റെ മറ്റു സംരംഭങ്ങളിലുപരി, “കേരള കിച്ചൺ” കേരളത്തിന്റെ തനതായ നാടൻ വിഭവങ്ങൾക്കു പ്രാധാന്യം കൊടുത്താണ് ഒരുക്കിയിരിക്കുന്നത്. ഭക്ഷണപ്രേമികൾക്കൊരു രുചി അനുഭവമാണ് കാത്തിരിക്കുന്നത്.
Proprietor : Vijoy, Anzar
C-301, Rampal Chowk
Opp. Vishal Mega Mart
Sector-7, Dwarka, New Delhi-110067.
9911 344 995
9911 344 996
Kommentare