ക്രൈസ്‍തവർക്കെതിരെ അതിക്രമങ്ങൾ; നാളെ ജന്തർ മന്തറിൽ പ്രതിഷേധം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 25, 2024
- 1 min read

ന്യൂഡൽഹി: ക്രൈസ്‍തവർക്കെതിരെ അതിക്രമങ്ങൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ നാളെ ജന്തർ മന്തറിൽ പ്രതിഷേധം. ഡൽഹി - എൻസിആർ മേഖലയിലെ ക്രിസ്ത്യൻ ഫെലോഷിപ്പാണ് രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്‍റെ കണക്കനുസരിച്ച് 2023 ൽ 733 അതിക്രമ സംഭവങ്ങൾ ക്രൈസ്തവർക്കെതിരെ ഉണ്ടായി. ഈ വർഷം സെപ്റ്റംബർ വരെ 585 സംഭവങ്ങൾ ഉണ്ടായെന്നാണ് കണക്ക്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്ന് സംഘടനാ നേതാക്കളായ ജോൺ ദയാൽ, എ.സി. മൈക്കിൾ, മീനാക്ഷി സിംഗ് എന്നിവർ അറിയിച്ചു.










Comments