ക്രൈസ്തവർക്കെതിരെ അതിക്രമങ്ങൾ; ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 27, 2024
- 1 min read

ക്രൈസ്തവർക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്നതിനെതിരെ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹി - എൻസിആർ മേഖലയിലെ ക്രിസ്ത്യൻ ഫെലോഷിപ്പാണ് നേതൃത്വം നൽകിയത്.

ഡൽഹി അതിരൂപതാധ്യക്ഷൻ ഡോ. അനിൽ കൂട്ടോ, സിഎൻഐ ബിഷപ്പ് ഡോ. പോൾ സ്വരൂപ് എന്നിവരും മറ്റ് ക്രൈസ്തവ നേതാക്കളും പങ്കെടുത്തു. അതിക്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നിവേദനം പ്രധാനമന്ത്രിക്ക് സമർപ്പിച്ചു.











Comments