ക്രൈസ്തവ സമൂഹത്തെ പരസ്യമായി ആക്ഷേപിക്കുന്ന രീതിയിലുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലിൽ നടപടി ഉണ്ടാകണം
- അനീഷ് തോമസ് TKD
- Jun 11, 2024
- 1 min read

തിരുവല്ല:ക്രൈസ്തവ സമൂഹത്തെ പരസ്യമായി ആക്ഷേപിക്കുന്ന രീതിയിലുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലിൽ നടപടി ഉണ്ടാകണം.
കഴിഞ്ഞദിവസം യേശുവിൻറെ ചിത്രം സുരേഷ് ഗോപിയുടെ മുഖത്തോടു കൂടി തയ്യാറാക്കി പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും അവഹേളിക്കുന്ന രീതിയിൽ കുറിപ്പോടുകൂടി അസീസ് കുന്നപ്പള്ളി എന്ന വ്യക്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. തുടർന്ന് ഇടതു സഹയാത്രികനായ റെജി ലൂക്കോസ് സമാനമായ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചു.
ഇപ്പോൾ തിരുവല്ല മാർത്തോമാ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ രാഹുൽ നാരായണൻ അനുപമ ഫേസ്ബുക്കിൽ വിശുദ്ധ കുർബാനയെ അവഹേളിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരിക്കുന്നു. ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന വിശുദ്ധ കുർബാനയെ വളരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഏതു മതത്തിൻറെ ആണെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തുന്നത് സമൂഹത്തിൻറെ പൊതു നന്മയ്ക്ക് ദോഷകരും കുറ്റകരവും ആയ സാഹചര്യത്തിൽ ഇവർക്കെതിരെ നടപടി എടുക്കേണ്ടത് ആവശ്യമാണ്.
വർദ്ധിച്ചുവരുന്ന ഇപ്രകാരമുള്ള പ്രവണതകളിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഇതു സംബന്ധിച്ച് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും പരാതി നൽകി.










Comments