top of page

കുരിശിന്‍റെ വഴി നടത്താൻ ഡൽഹി പോലീസ് അനുമതി നിഷേധിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Apr 13
  • 1 min read
ree

ഗോൾ ഡാക് ഖാന സേക്രഡ് ഹാർട്ട് കത്തീഡ്രൽ ദേവാലയത്തിൽ ഇന്ന് ഓശാന തിരുക്കർമ്മങ്ങളുടെ ഭാഗമായി നടത്താൻ നിശ്ചയിച്ചിരുന്ന കുരിശിന്‍റെ വഴിക്ക് പോലീസ് അനുമതി നിഷേധിച്ചു. ഓൾഡ് ഡൽഹിയിലെ സെന്‍റ് മേരീസ് പള്ളിയിൽ നിന്നാണ് സേക്രഡ് ഹാർട്ട് കത്തീഡ്രൽ പള്ളിയിലേക്ക് ഓശാന ഞായറാഴ്ച്ച ഈ ചടങ്ങ് പതിവായി നടത്താറുള്ളത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പോലീസ് അനുമതി നിഷേധിച്ചതെന്ന് പള്ളി അധികൃതർ അറിയിച്ചു. ഉച്ചതിരിഞ്ഞ് പള്ളിവളപ്പിൽ ചടങ്ങ് നടത്തും. 15 വർഷമായി മുടങ്ങാതെ നടത്തുന്ന ചടങ്ങിനാണ് ഇത്തവണ അനുമതി നിഷേധിച്ചിരിക്കുന്നത്. പോലീസിന്‍റെ നടപടിയിൽ ഡൽഹി അതിരൂപതയിലെ വിശ്വാസി സമൂഹം രോഷം പ്രകടിപ്പിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page