top of page

കൊയിലാണ്ടിക്കൂട്ടം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 10
  • 1 min read

ree

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ഡൽഹി ചാപ്റ്റർ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു, ഡൽഹി ചാപ്റ്റർ പ്രസിഡന്റ്‌ എ പി മധുസൂദനൻന്റെ അധ്യക്ഷ തയിൽ ഡി എം എ ഹാളിൽ നടന്ന ചടങ്ങ് കൊയിലാണ്ടി ക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി പ്രസിഡന്റ്‌ പവിത്രൻ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.


സിനിമ പിന്നണി ഗായകൻ അജയ് ഗോപാല്‍, കെ എൻ ജയരാജ്‌ എന്നിവര്‍ മുഖ്യഥിതികളായി സംസാരിച്ചു. ജനറല്‍ സെക്രട്ടറി സുരേഷന്‍ നായർ സ്വാഗതവും പ്രോഗ്രാം കൺവീനർ ചന്ദ്രശേഖരന്‍ പൊയിൽക്കാവ് നന്ദിയും പറഞ്ഞു.


കൊയിലാണ്ടികൂട്ടം ഡെല്‍ഹി ചാപ്റ്റര്‍ 2025- 2027 ഭരണസമിതി രൂപീകരിച്ചു. ചെയർമാൻ പവിത്രന്‍ കൊയിലാണ്ടി,

Dr അനിൽ കെ, മുകുന്ദൻ കെ പി, വേണു ഗോപാൽ കെ (മുഖ്യ ഉപദേഷ്ടാവ്.)

പ്രസിഡണ്ട് എ പി മധുസൂദനന്‍, ജനറല്‍ സെക്രട്ടറി സുരേഷന്‍ നായർ,

ഹക്കിം പൂനൂർ, കെ എം എസ് നമ്പ്യാർ,

അനീസ് ബഷീർ (വൈസ് പ്രസിഡന്റ്‌മാർ) ട്രഷറര്‍ ചന്ദ്രശേഖരന്‍ പൊയിൽക്കാവ്, ജോ ട്രഷറർ വേലായുധൻ, കോർഡിനേറ്റർ രതീഷ് എം കെ, മീഡിയ കൺവീനർ പ്രസൂൺ എസ് കണ്ടത്ത്,

ജോ-സെക്രട്ടറിമാരായി രാജീവ്‌ എം പുത്തിയേടത്ത്, മഹേഷ്‌ നമ്പ്യാർ, ഷീജ മേനോൻ, എന്നിവരെ തിരഞ്ഞെടുത്തു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page