top of page

കായിക ദിനാചരണവും ഹോക്കി - ഫുട്ബോൾ പ്രദർശന മത്സരവും നടത്തി

  • Writer: VIJOY SHAL
    VIJOY SHAL
  • Aug 29, 2024
  • 1 min read

തിരുവല്ല : വൈ.എ. സി.എ സബ് - റീജണിൻ്റെ നേതൃത്വത്തിൽ കായിക ദിനാചരണവും ഹോക്കി - ഫുട്ബോൾ പ്രദർശന മത്സരവും മാർത്തോമ്മാ കോളേജ് ഗ്രൗണ്ടിൽ നടത്തി. വൈ.എം.സി.എ

സബ് - റിജൻ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിംക്സ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബോൾ ഗോൾ കീപ്പർ കെ.ടി ചാക്കോ, കേരളാ ഫുട്ബോൾ അസോസിയേഷൻ ട്രഷറർ ഡോ. റെജിന്നോൾസ് വർഗീസ്, സബ് - റീജൻ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, സബ് റീജൺ സ്പോർട്സ് ആൻ്റ് ഗെയിംസ് കൺവീനർ കുര്യൻ ചെറിയാൻ, സബ് - റീജൻ മുൻ ചെയർമാൻന്മാരായ ജൂബിൻ ജോൺ, അഡ്വ. എം.ബി നൈനാൻ, ജോ ഇലഞ്ഞിമൂട്ടിൽ, തിരുവല്ല വൈ.എം.സി.എ പ്രസിഡൻ്റ് പ്രൊഫ. കുര്യൻ ജോൺ, ഫൊക്കാനാ സീനിയർ വൈസ് ചെയർപേഴ്സൺ ലീലാ മാരേട്ട്, വർഗീസ് മാത്യു, ബിജു തുടങ്ങിപ്പറമ്പിൽ, ഡാലി ജോർജ്, സ്റ്റീവ് ബെൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. കെ.ടി ചാക്കോ, ദേശീയ ഹോക്കി താരം അജ്ഞലി കൃഷ്ണൻ, ഹോക്കി സംസ്ഥാന താരങ്ങളായ സോനാ മോൾ എൽദോ, വൈഗാ പ്രസാദ് എന്നിവരെ ആദരിച്ചു. ഹോക്കി - ഫുട്ബോൾ പ്രദർശന മത്സരവും നടന്നു. കായിക താരങ്ങൾക്ക് ഹോക്കി സ്റ്റിക്ക്, ഫുട്ബോൾ എന്നിവ നൽകി.

ree

വൈ.എം.സി.എ തിരുവല്ല സബ് - റീജൺ സംഘടിപ്പിച്ച കായികദിനാചരണം ജില്ലാ ഒളിംമ്പിക്സ് പ്രസിഡൻ്റ് കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു. സ്റ്റീവ് ബെൻ ഫിലിപ്പ്, അജ്ഞലി കൃഷ്ണൻ, ബിജു തുടങ്ങിപ്പറമ്പിൽ, ജോ ഇലഞ്ഞിമൂട്ടിൽ, കുര്യൻ ചെറിയാൻ, സുനിൽ മറ്റത്ത്, കെ.ടി. ചാക്കോ, ജോജി പി. തോമസ്, ഡോ.റെജിന്നോൾഡ് വർഗീസ്, ജൂബിൻ ജോൺ, ലീലാ മാരേട്ട്, എം.ബി നൈനാൻ എന്നിവർ സമീപം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page