കാനഡയിൽ പരിശീലന വിമാനം തകർന്നു; മലയാളിയായ ട്രെയിനി പൈലറ്റ് മരിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 10
- 1 min read

കാനഡയിൽ രണ്ട് ട്രെയിനിംഗ് എയർക്രാഫ്റ്റുകൾ ആകാശത്ത് കൂട്ടിയിടിച്ച് ഒരു മലയാളി ഉൾപ്പെടെ രണ്ട് ട്രെയിനി പൈലറ്റുമാർ കൊല്ലപ്പെട്ടു. ഹാർവസ് എയർ പൈലറ്റ് ട്രെയിനിംഗ് സ്‍കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. മരിച്ച മലയാളി 21 കാരനായ ശ്രീഹരി സുകേഷ് ആണെന്ന് ടൊറന്‍റോയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. കാനഡയിലെ സതേൺ മാനിറ്റോവയിലാണ് സംഭവം. ശ്രഹരിയോടൊപ്പം കൊല്ലപ്പെട്ടത് സവന്ന മേയ് റോയസ് എന്ന കാനഡക്കാരിയാണ്. ഇരുവരുടെയും പരിശീലന വിമാനങ്ങൾ ഒരേസമയം ലാൻഡ് ചെയ്തപ്പോഴാണ് അപകടം.
ശ്രീഹരിയുടെ കുടുബത്തെ ഇന്ത്യൻ കോൺസുലേറ്റ് അനുശോചനം അറിയിച്ചു.










Comments