കാനഡക്ക് പുതിയ നായകൻ; മാർക്ക് കാർണി പ്രധാനമന്ത്രി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 10
- 1 min read

കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ലിബറൽ പാർട്ടി മാർക്ക് കാർണിയെ തിരഞ്ഞെടുത്തു. പാർട്ടി നേതൃത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ 59 കാരനായ കാർണിക്ക് 85.9 ശതമാനം വോട്ട് ലഭിച്ചു. ഈയാഴ്ച്ച തന്നെ സത്യപ്രതിജ്ഞ ചെയ്തേക്കും. ബാങ്ക് ഓഫ് കാനഡയുടെയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെയും ഗവർണറായിരുന്ന കാർണി ലിബറൽ പാർട്ടിയുടെ ശക്തനായ നേതാക്കളിൽ ഒരാളാണ്.
കാനഡയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ എതിർക്കുമെന്നും പരാജയപ്പെടുത്തുമെന്നും മാർക്ക് കാർണി പ്രഖ്യാപിച്ചു.
ഒക്‌ടോബറിൽ രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. മിക്കവാറും അത് നേരത്തെയാക്കാനും സാധ്യതയുണ്ട്.










Comments