top of page

കൃത്രിമ മഴ കാത്തവർക്ക് നിരാശ: ചാറ്റമഴ പോലും പെയ്തില്ല

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 29
  • 1 min read
ree

ഡൽഹിയിൽ ഏറെ നാളത്തെ സംസാര വിഷയമായിരുന്ന കൃത്രിമ മഴ കാത്തിരുന്ന നഗര നിവാസികൾക്ക് നിരാശ മാത്രം. നഗരത്തിലെ കടുത്ത മലിനീകരണത്തിന് ശമനം വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച്ച രണ്ട് തവണ ക്ലൗഡ് സീഡിംഗ് നടത്തിയെങ്കിലും മഴ ഒരിടത്തും ഒരു തുള്ളിപോലും പെയ്തില്ല. കാൺപൂർ ഐഐടിയുമായി സഹകരിച്ചാണ് ശ്രമങ്ങൾ ഏകോപിപ്പിച്ചത്. ബുരാരി, മയൂർ വിഹാർ, കരോൾബാഗ് എന്നിവിടങ്ങളിലാണ് പരീക്ഷണം നടത്തിയത്. ഒരിടത്തും ഫലം കണ്ടില്ല. മേഘങ്ങളിൽ ഈർപ്പം ഇല്ലാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.


300 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ പരീക്ഷണം നടത്തിയതിന് ഏകദേശം 60 ലക്ഷം രൂപ ചെലവായി. അതായത്, ഒരു ചതുരശ്ര കിലോമീറ്ററിന് 20,000 രൂപയോളം വരും. 1000 ചതുരശ്ര കിലോമീറ്ററിൽ ചെലവ് രണ്ട് കോടി രൂപയാകും. അത് വലിയ ചെലവല്ലെന്നാണ് ഐഐടി ഡയറക്‌ടറുടെ വാദം. കൃത്രിമ മഴ പെയ്താലും ഉദ്ദേശിക്കുന്ന ഫലം ഒന്നോ രണ്ടോ ദിവസത്തേക്ക് ഒതുങ്ങുമെന്നും, അതു കഴിയുമ്പോൾ അത് പഴയപടി രൂക്ഷമാകുമെന്ന് അവർ പറയുന്നു.


മൂന്നാമതും ക്ലൗഡ് സീഡിംഗ് നടത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ഉപേക്ഷിച്ചു. മേഘങ്ങളിൽ വേണ്ടത്ര ഈർപ്പാംശം ഇല്ലെന്നാണ് വിശദീകരണം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page