കാത്തിരിപ്പിന് വിരാമം, ടർബോ ഈയാഴ്ച്ച തീയേറ്ററുകളിൽ
- ഫിലിം ഡെസ്ക്
- May 20, 2024
- 1 min read

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടർബോ ഈയാഴ്ച്ച തീയേറ്ററുകളിലെത്തും. മമ്മൂട്ടി നായകനായ ഈ മാസ്സ് ആക്ഷൻ കോമഡി ചിത്രത്തിന്‍റെ സംവിധാനം വൈശാഖ് ആണ് നിർവ്വഹിച്ചത്. മമ്മൂട്ടി കമ്പനിയുടേതാണ് നിർമ്മാണം. വിദേശരാജ്യങ്ങളിൽ പോലും റിക്കോർഡ് ബുക്കിംഗ് ഇതിനോടകം നടന്നു കഴിഞ്ഞിട്ടുണ്ട്.
അതിഗംഭീര ആക്ഷൻ രംഗങ്ങളും ത്രില്ലടിപ്പിക്കുന്ന കാർ ചെയ്‌സിംഗും ചിത്രത്തിലുണ്ടെന്ന് തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ് പറഞ്ഞു.










Comments