കാണാതായ തസ്‍മിത്തിനെ വിശാഖപട്ടണത്ത് കണ്ടെത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 21, 2024
- 1 min read

തിരുവനന്തപുരത്തു നിന്ന് ഇന്നലെ കാണാതായ ആസ്സാം സ്വദേശിനിയായ തസ്‍മിത്തിനെ കണ്ടെത്തി. വിശാഖപട്ടണത്തു നിന്നാണ് ഈ 13 കാരിയെ 37 മണിക്കൂർ നേരത്തെ വിപുലമായ തിരച്ചിലിന് ശേഷം കണ്ടെത്തിയത്. താംബരം എക്‌സ്പ്രസ്സിൽ മലയാളി സമാജം പ്രവർത്തകരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ അവർ റെയിഷവെ പോലീസിനെ ഏൽപ്പിച്ചു. അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ തസ്‍മിത ആസ്സാമിലേക്ക് പോകാനുള്ള ശ്രമമാണ് നടത്തിയത്. ആശുപത്രിയിൽ പരിശോധന നടത്തിയ ശേഷം റയിൽവ പോലീസ് കുട്ടിയെ കേരളാ പോലീസിന് കൈമാറും.










Comments