top of page

കുടിവെള്ളക്ഷാമം; കുടമുടച്ച് പ്രതിഷേധം

  • പി. വി ജോസഫ്
  • Jun 16, 2024
  • 1 min read


ree

ന്യൂഡൽഹി: ഡൽഹിയിലെ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നതിൽ ജനങ്ങളുടെ പ്രതിഷേധം പലവിധത്തിൽ നടക്കുന്നുണ്ട്. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങളിൽ ഇന്നലെ പ്രതിഷേധ പരിപാടികൾ നടന്നു. മൺകുടങ്ങളുമായി എത്തിയ സമരക്കാർ അവ നിലത്തെറിഞ്ഞ് പൊട്ടിച്ചാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് നേതൃത്വം നൽകിയ 'മട്‍ക ഫോഡ്' എന്ന പേരിലുള്ള പ്രതിഷേധ പരിപാടി നഗരത്തിലെ 280 ബ്ലോക്കുകളിലാണ് സംഘടിപ്പിച്ചത്.


അതിനിടെ, ഡൽഹിയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന കുഴൽ നിരകൾക്ക് അടുത്ത 15 ദിവസത്തേക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് ഡൽഹി ജലവകുപ്പ് മന്ത്രി അതിഷി ആവശ്യപ്പെട്ടു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page