കോടിയുടെ മയക്ക് മരുന്നുമായി ഡൽഹിയുടെ 'ലേഡി ഡോൺ' അറസ്റ്റിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 21
- 1 min read

ഡൽഹിയുടെ 'ലേഡി ഡോൺ' എന്നറിയപ്പെടുന്ന സോയാ ഖാൻ അറസ്റ്റിലായി. അന്താരാഷ്‍ട്ര മാർക്കറ്റിൽ 1 കോടി രൂപ വിലവരുന്ന 270 ഗ്രാം ഹെറോയിനുമായാണ് അവർ പിടിയിലായത്. ഹാഷിം ബാബ എന്ന ഗുണ്ടാത്തലവന്‍റെ ഭാര്യയാണ് 33 കാരിയായ സോയാ ഖാൻ. ജയിലിലായ അയാളുടെ അധോലോക ക്രിമിനൽ സാമ്രാജ്യം അതേപടി നയിച്ചിരുന്നത് സോയാ ഖാനാണ്. വടക്ക് കിഴക്കൻ ഡൽഹിയിലെ വെൽക്കം ഏരിയയിൽ വെച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. ആദ്യ ഭർത്താവിനെ പിരിഞ്ഞ സോയാ ഖാൻ 2017 ലാണ് ഹാഷിം ബാബയെ വിവാഹം കഴിച്ചത്. ഇയാളുടെ മൂന്നാം ഭാര്യയാണ് സോയാ ഖാൻ.










Comments