കൂടുതൽ കുടിക്കാൻ പന്തയം; യുവാവ് കുടിച്ചു മരിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 1
- 1 min read

കർണാടകയിലെ കാർത്തിക് എന്ന 21 കാരനാണ് പന്തയം വെച്ച് മദ്യം കുടിച്ചത്. അഞ്ച് ബോട്ടിൽ മദ്യം അകത്താക്കിയ കാർത്തിക്കിനെ അവശനിലയിൽ കൂട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. കൂട്ടുകാരുമൊത്ത് 10,000 രൂപയ്ക്കായിരുന്നു പന്തയം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബെറ്റ് വെച്ച മൂന്നു കൂട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു.










Comments