കെട്ട കാലം; മത്തിയുടെ കോലം കെട്ടു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 21
- 1 min read

മലയാളിക്ക് മതിവരാത്ത മത്സ്യമാണ് മത്തി. ഫ്രൈയുടെ മണമടിച്ചാൽ നാവിൽ വെള്ളമൂറും. എന്നാൽ ഇപ്പോൾ അതിന്‍റെ കോലം കണ്ടാൽ മത്തി പ്രേമികൾ മൂക്കത്ത് വിരൽ വയ്ക്കും. അതെ മത്തി ശോഷിക്കുകയാണ്. സാധാരണയായി 20 സെന്‍റി നീളമുണ്ടായിരുന്ന മത്തിക്ക് ഇപ്പോൾ 15 സെന്‍റി പോലും എത്തുന്നില്ല. 150 ഗ്രാം ശരാശരി തൂക്കമുണ്ടായിരുന്നത് ഇപ്പോൾ 25 ഗ്രാമിലാണ് തൂങ്ങുന്നത്. മെലിഞ്ഞ മത്തി കാണുമ്പോൾ മാർക്കറ്റിലെത്തുന്നവർ മുഖം തിരിക്കാൻ തുടങ്ങി. മത്തിയുമായി കൂകിവിളിച്ച് നടക്കുന്നവർക്ക് പലപ്പോഴും നിരാശയാണ് പ്രതിഫലം. കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രതാപം കൂടിയതാണ് മത്തിക്ക് തിരിച്ചടിയായത്.










Comments