കൊടും ചൂടിലെ കൊടും പിശക് : 52.3 ഡിഗ്രി എത്തിയിട്ടില്ല
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 1, 2024
- 1 min read

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിലെ താപനില 52 ഡിഗ്രി കടന്നെന്നുള്ള റിപ്പോർട്ടിൽ പിശകുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. മെയ് 29 ന് മുംഗേഷ്‍പൂർ സ്റ്റേഷനിൽ 52.3 ഡിഗ്രി രേഖപ്പെടുത്തിയെന്നായിരുന്നു വാർത്ത. എന്നാൽ ഈ സ്റ്റേഷനിൽ താപനില രേഖപ്പെടുത്തുന്ന സെൻസറിന് തകരാറുണ്ടെന്നാണ് വിശദീകരണം. താപനില രേഖപ്പെടുത്തുന്ന മറ്റ് സ്റ്റേഷനുകളെ അപേക്ഷിച്ച് 3 ഡിഗ്രി കൂടുതലാണ് അവിടെ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്‌ധർ നടത്തിയ പരിശോധനയിൽ ബോധ്യമായി. അതേ ദിവസം ഡൽഹിയിലെ മറ്റൊരു സ്റ്റേഷനിലും 50 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തിയിരുന്നില്ല.
മുംഗേഷ്‍പൂർ സ്റ്റേഷനിലെ റീഡിംഗ് അന്നുതന്നെ കേന്ദ്രമന്ത്രി കിരൺ റിജിജു ചോദ്യം ചെയ്തിരുന്നു. റിപ്പോർട്ട് സത്യമാകാൻ സാധ്യതയില്ലെന്ന് അദ്ദേഹം സമൂഹമാധ്യമ പ്ലാറ്റ്‍ഫോമായ X ലെ പോസ്റ്റിൽ പറഞ്ഞിരുന്നു.










Comments