top of page

കേടാകുന്ന വാഹനങ്ങൾ പെട്ടെന്ന് റോഡിൽ നിന്ന് മാറ്റാൻ വാട്ട്‍സാപ്പ് ഗ്രൂപ്പ്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 26, 2024
  • 1 min read
ree

ഡൽഹിയിലെ നിരത്തുകളിൽ ബസ്സുകൾ ബ്രേക്ക്‌ഡൗൺ ആകുന്ന സംഭവങ്ങൾ പതിവാണ്. മുമ്പത്തേക്കാളും അത് കൂടിവരികയാണെന്നാണ് റിപ്പോർട്ട്. അവ റോഡിൽ നിന്ന് മാറ്റാൻ വൈകുന്തോറും ട്രാഫിക്ക് ബ്ലോക്കുകൾ ഉണ്ടാകുകയും, ഗതാഗതം സുഗമമാക്കാൻ പോലീസിന് കഠിന പ്രയത്നം നടത്തേണ്ടിയും വരാറുണ്ട്. കേടായ വാഹനങ്ങൾ പെട്ടെന്ന് റോഡിൽ നിന്ന് നീക്കം ചെയ്യാൻ ട്രാഫിക് പോലീസും ട്രാൻസ്‍പോർട്ട് ഡിപ്പാർട്ട്‍മെന്‍റും ചേർന്ന് ഒരു വാട്ട്‍സാപ്പ് ഗ്രൂപ്പിന് രൂപം നൽകി. നഗരത്തിൽ എവിടെ വാഹനം കേടായി ട്രാഫിക്ക് തടസ്സപ്പെടുത്തിയാലും, ഉടനടി കേടായ വാഹനം നീക്കം ചെയ്യാനുള്ള നടപടികൾ വാട്ട്‍സാപ്പ് ഗ്രൂപ്പിലൂടെ ഏകോപിപ്പിക്കും. ബ്രേക്ക്‌ഡൗൺ മാനേജ്‍മെന്‍റ് എന്ന വാട്ട്‍സാപ്പ് ഗ്രൂപ്പിൽ 70 ഉദ്യോഗസ്ഥരാണ് അംഗങ്ങൾ.


നേരത്തെ, റോഡിൽ ബസ്സ് കേടായി കിടന്നാൽ അക്കാര്യം ബന്ധപ്പെട്ടവർ അറിയാനും, നടപടികൾ ഏകോപിപ്പിക്കാനും, റോഡിലെത്തി അത് നീക്കം ചെയ്യാനും മണിക്കൂറുകൾ എടുത്തിരുന്നുവെന്ന് ഗ്രൂപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ബസ്സ് കേടായാൽ ആ ബസ്സിന്‍റെ ഡിപ്പോയിൽ നിന്നുള്ള മെക്കാനിക്ക് എത്തണമെന്ന് നിർബന്ധമായിരുന്നു. എന്നാൽ ഇപ്പോൾ ബസ്സ് കേടായി കിടക്കുന്ന സ്ഥലത്തെ അടുത്തുള്ള ഡിപ്പോയിൽ നിന്ന് മെക്കാനിക്ക് എത്തിയാൽ മതി.


2022-2023 കാലയളവിൽ ഡൽഹി നിരത്തുകളിൽ പ്രതിദിനം ശരാശരി 79 ബസ്സുകൾ കേടായിട്ടുണ്ടെന്നാണ് ട്രാഫിക് പോലീസിന്‍റെ കണക്ക്. 2023 ജനുവരിയിൽ മാത്രം 3029 ബ്രേക്ക്‌ഡൗണുകളാണ് ഉണ്ടായത്. മാർച്ച് മാസത്തിൽ അത് 5309 ആയി ഉയർന്നു. CNG ബസ്സുകൾക്ക് ഓവർഹീറ്റിംഗിനുള്ള സാധ്യത കൂടുതലാണെന്നും, മറ്റ് തകരാറുകളും ഉണ്ടാകുമെന്നും അതാണ് ബ്രേക്ക്‌‌ഡൗൺ സംഭവങ്ങൾ കൂടുന്നതെന്നും മുൻ ഡെപ്യൂട്ടി ട്രാഫിക് കമ്മീഷണർ അനിൽ ഛികാര പറഞ്ഞു.


ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page