top of page

കേജരിവാളിന്‍റെ ജാമ്യത്തിന് പൊതുതാൽപ്പര്യ ഹർജ്ജി

  • പി. വി ജോസഫ്
  • Apr 19, 2024
  • 1 min read



ree

New Delhi: എല്ലാ കേസുകളിലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപ്പര്യ ഹർജ്ജി. "അസാധാരണ ഇടക്കാല ജാമ്യം" അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു നാലാം വർഷ നിയമ വിദ്യാർത്ഥിയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. "വീ ദ പീപ്പിൾ ഓഫ് ഇന്ത്യ" എന്ന പേരിലാണ് ഹർജ്ജി ഫയൽ ചെയ്തത്.

മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റാൻ കേജരിവാൾ തന്‍റെ ഓഫീസിൽ സന്നിഹിതനായിരിക്കണം. പൊതുജനങ്ങളുടെ ക്ഷേമത്തിനായി പെട്ടെന്ന് തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. മാത്രമല്ല, കൊലപാതകം അടക്കമുള്ള കേസുകളിലെ കൊടും കുറ്റവാളികൾക്കൊപ്പമാണ് കേജരിവാൾ ജയിലിൽ കഴിയുന്നതെന്നും, അദ്ദേഹത്തിന്‍റെ സുരക്ഷ അപകടത്തിലാണെന്നും ഹർജ്ജി ചൂണ്ടിക്കാട്ടുന്നു. അതിനാൽ ജാമ്യം നൽകി ഉടൻ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നാണ് ആവശ്യം.

ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പി.എസ്. അറോറ എന്നിവർ അടങ്ങുന്ന ബെഞ്ച് ഏപ്രിൽ 22 ന് ഹർജ്ജി പരിഗണിക്കും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page