കേജരിവാളിന് തിരിച്ചടി - ഹർജ്ജി തള്ളി
- പി. വി ജോസഫ്
- Apr 9, 2024
- 1 min read

തന്‍റെ അറസ്റ്റും കസ്റ്റഡിയും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് തിരിച്ചടി. ഹർജ്ജി കോടതി തള്ളി. ജസ്റ്റിസ് സ്വർണകാന്ത ശർമ്മയാണ് കേജരിവാളിന്‍റെ ഹർജ്ജി പരിഗണിച്ചത്. അറസ്റ്റും കസ്റ്റഡിയും നിയമത്തിന് വിരുദ്ധമായല്ല നടന്നതെന്നും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും കോടതി വിശദീകരിച്ചു.
ഡൽഹി മദ്യനയ കേസിൽ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന ആരോപണത്തിലെ കേസിലാണ് എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് കേജരിവാളിനെ അറസ്റ്റ് ചെയ്തത്.










Comments