top of page

"കേജരിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കും": സുപ്രീം കോടതി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 3, 2024
  • 1 min read


ree

ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായി തീഹാർ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇടക്കാല ജാമ്യം നൽകുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മെയ് 7 ന് കോടതി ഇക്കാര്യം പരിഗണനക്ക് എടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ഡൽഹി മദ്യനയ കേസിൽ അറസ്റ്റ് ചെയ്ത നടപടി ചോദ്യം ചെയ്ത് കേജരിവാൾ സമർപ്പിച്ച ഹർജ്ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് ഇക്കാര്യം അറിയിച്ചത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page