ഔദ്യോഗിക വസതിയിൽ 'സിന്ധൂർ' തൈ നട്ട് പ്രധാനമന്ത്രി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 5
- 1 min read

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ഔദ്യോഗിക വസതിയിൽ സിന്ധൂർ വൃക്ഷത്തൈ നട്ടു. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹം തൈ നട്ടത്. 1971 ലെ ഇന്ത്യ-പാക്ക് യുദ്ധകാലത്ത് സ്‍തുത്യർഹമായ ധീരത പ്രദർശിപ്പിച്ച, ഗുജറാത്തിലെ കച്ചിൽ നിന്നുള്ള ഒരു സംഘം സ്ത്രീകൾ അദ്ദേഹത്തിന് സമ്മാനിച്ചതാണ് വൃക്ഷത്തൈ. നമ്മുടെ രാജ്യത്തെ സ്ത്രീശക്തിയുടെ പ്രതീകമായും പ്രചോദനമായും ഈ മരം നിലകൊള്ളുമെന്ന് എക്‌സിലെ പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
Comments