ഓർത്തഡോക്‌സ് സഭക്ക് ഉക്രെയിനിൽ നിരോധനം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 21, 2024
- 1 min read

ഓർത്തഡോക്‌സ് സഭയുടെ പ്രവർത്തനങ്ങൾ നിരോധിക്കാൻ ലക്ഷ്യമിട്ട് ഉക്രെയിനിൽ നയമം പാസ്സാക്കി. റഷ്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഈ നീക്കം. ഉക്രെയിനിലേക്കുള്ള റഷ്യൻ അധിനിവേശത്തിന് സഭയുടെ പിന്തുണയുണ്ടെന്നാണ് ആരോപണം. ഉക്രെയിനിൽ ഭൂരിപക്ഷം ജനങ്ങളും ഓർത്തഡോക്‌സ് സഭാംഗങ്ങളാണ്. പക്ഷെ ഒരു വിഭാഗം റഷ്യൻ ഓർത്തഡോക്‌സ് സഭയുടെ ഭാഗമാണ്. മറുവിഭാഗം സ്വതന്ത്ര സഭയായാണ് പ്രവത്തിക്കുന്നത്. അവർക്ക് 2019 മുതൽ ആഗോള ഓർത്തഡോക്‌സ് സഭയുടെ അംഗീകാരവുമുണ്ട്.
റഷ്യൻ ഓർത്തഡോക്‌സ് സഭയുടെ ഭാഗമായുള്ള പ്രവർത്തനം ഇനി ഉക്രെയിനിൽ അനുവദിക്കില്ല. 265 സാമാജികരുടെ അംഗീകാരത്തോടെയാണ് നിയമം പാസ്സായത്. സഭയുമായി അഫിലിയേഷനുള്ള സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനവും അനുവദിക്കില്ല. ലിസ്റ്റ് തയ്യാറാക്കാൻ ഒരു കമ്മിഷന് രൂപം നൽകിയിട്ടുണ്ട്.
Comments