ഓൺലൈൻ തട്ടിപ്പുകളിൽ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം: നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ്
- റെജി നെല്ലിക്കുന്നത്ത്
- Mar 24, 2024
- 1 min read
ഡൽഹി: ഓൺലൈൻ തട്ടിപ്പുകളിൽ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും തട്ടിപ്പ് നടത്തിയ വ്യക്തികളുടെ വിശദാംശങ്ങളും തട്ടിപ്പിൻ്റെ രേഖകളും നല്കിയതിനു ശേഷവും നടപടികൾ സ്വീകരിക്കാത്തത് തട്ടിപ്പുകാർക്ക് പ്രചോദനം ആകുന്നു എന്നും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ദേശീയ നേതൃ സമ്മേളനം ആവശ്യപ്പെട്ടു. ഡൽഹിയിൽ നടന്ന സമ്മേളനം ദേശീയ ചെയർമാൻ ഡോ. പ്രകാശ് പി. തോമസ് ഉദ്ഘാടനം ചെയ്തു. ദേശീയ വൈസ് പ്രസിഡന്റ് കുർഷിദ് അഹമ്മദ് റിഷി അധ്യക്ഷത വഹിച്ചു. ദേശീയ ഭാരവാഹികളായ അഡ്വ. യെഡൂരി വേണുഗോപാൽ, പി. ആർ. നാഥ്, ശശികുമാർ കാളികാവ് എന്നിവർ പ്രസംഗിച്ചു. ദേശീയ സമ്മേളനം നവംബറിൽ ഹരിയാനയിലെ കർണാളിൽ നടത്തുന്നതിന് തീരുമാനിച്ചു.
ഫോട്ടോ: നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ദേശീയ നേതൃ സമ്മേളനം ഡൽഹിയിൽ ദേശീയ ചെയർമാൻ ഡോ. പ്രകാശ് പി. തോമസ് ഉദ്ഘാടനം ചെയ്യുന്നു.












Comments