ഓരോ വീട്ടിലും കനയ്യ:സിയോമിന്റെ ഭവന ക്യാംപയിന് തുടക്കമായി.
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 13, 2024
- 1 min read

നോർത്ത് ഈസ്റ്റ് ഡൽഹി സ്ഥാനാർത്ഥിയായി മൽസരിക്കുന്ന കനയ്യ കുമാറിന് വേണ്ടി ഓരോ വീട്ടിലും നേരിട്ട് സന്ദർശനം നടത്തുന്ന സൗത്ത് ഇന്ത്യൻ ഔട്ട് റീച്ച് മിഷന്റെ ഭവന ക്യാമ്പയിനു തുടക്കമായി.
ക്യാമ്പയിന്റെ ഭാഗമായി ബഹുഭാഷാ പ്രചരണ രീതികളാണ് ഒരുക്കുന്നത്. മലയാളം,തമിഴ് ബംഗാളി അടക്കമുള്ള ഭാഷകളിൽ വോട്ട് അഭ്യർഥന പോസ്റ്ററുകൾ, സോഷ്യൽ മീഡിയ പ്രചാരണങ്ങൾ എന്നിവ നടത്തും.വിവിധ കമ്മ്യുണിറ്റികളിൽ പ്രാദേശിക കുടുംബസംഗമവും വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.
ദിൽഷാദ് ഗാർഡനിൽ ബിജി തോമസിന്റെ വീട്ടിൽ തുടക്കം കുറിച്ച ക്യാംപയിനുനിൽ
മുൻ എംഎൽഎ യും കോൺഗ്രസ് നേതാവുമായ വീർ സിങ് ധിംഗൻ ഉത്ഘാടനം ചെയ്തു.
മുൻ കൗൺസിലർ അജിത്ത് സിംഗ് ചൌധരി ,
ദിൽഷാദ് ഗാർഡൻ ബ്ലോക്ക് പ്രസിഡന്റ് നവീൻ ശർമ, കനയ്യ കുമാറിന്റെ സഹോദരൻ സരോജ് കുമാർ, വെസ്റ്റ് ബംഗാൾ കോർഡിനേറ്റർ മൗസ്മി സർക്കാർ,
ഔട്ട് റീച്ച് മിഷൻ സംഘടന കോർഡിനേറ്റർമാരായ
സ്കറിയ തോമസ്, ബിജു ജോൺ, ജിഫിൻ ജോർജ്, ബിജു പാലാട്ടി,
പി.ജെ.തോമസ്, ജിജു ജോൺ,ചെറിയാൻ ജോസഫ് എന്നിവർ ക്യമ്പയിന് നേതൃത്വം നൽകി.










Comments