top of page

ഓംചേരി എൻ.എൻ. പിള്ള അന്തരിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 22, 2024
  • 1 min read

ഡൽഹി മലയാളികളുടെ ചടങ്ങുകളിൽ സ്ഥിര സാന്നിധ്യമായിരുന്ന ഓംചേരി എൻ.എൻ. പിള്ള (100) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങൾക്ക് ചികിത്സയിൽ കഴിഞ്ഞ സെന്‍റ് സ്റ്റീഫൻസ് ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. 76 വർഷമായി ഡൽഹി നിവാസിയാണ്. 1951 ൽ ആകാശവാണിയിൽ ഉദ്യോഗം ലഭിച്ചാണ് തലസ്ഥാനത്ത് എത്തിയത്.


മലയാള നാടക പ്രസ്ഥാനത്തിനും സാഹിത്യത്തിനും നൽകിയ സംഭാവനകൾ അവിസ്‍മരണീയമാണ്. നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page