ഏറ്റവും പ്രായം കൂടിയ മുതുമുത്തശ്ശി വിടപറഞ്ഞു
- പി. വി ജോസഫ്
- Aug 20, 2024
- 1 min read

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി മരിയ ബ്രാന്യസ് മൊറീറ അന്തരിച്ചു. 117 വയസ്സാണ് പ്രായം. ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചത് 2023 ജനുവരിയിലാണ്. 118 വയസ് വരെ ജീവിച്ച സിസ്റ്റർ ആൻഡ്രിയ എന്ന കന്യാസ്ത്രീയുടെ മരണത്തെ തുടർന്നാണ് മരിയ വേൾഡ് റിക്കാർഡിൽ ഇടം നേടിയത്. 117 വയസ്സ് പൂർത്തിയാക്കി 168 ദിവസവും ആയെന്ന് ഗിന്നസ് വേൾഡ് റിക്കോർഡ് ഒരു പ്രസ്താവനയിൽ അറിയിച്ചു. അമേരിക്കയിൽ ജനിച്ച ഇവർ സ്‍പെയിനിലാണ് ജീവിച്ചതും മരിച്ചതും.
സ്പെയിനിലെ കറ്റാലോണിയയിലുള്ള നഴ്‌സിംഗ് ഹോമിൽ വേദനയൊന്നും അനുഭവിക്കാതെ ഉറക്കത്തിൽ ശാന്തമായാണ് മരിച്ചതെന്ന് കുടുംബം ഒരു പ്രസ്താവനയിൽ അറിയിച്ചു. സുദീർഘമായ ഈ ജീവിതം അവസാനിക്കാറായെന്ന് മരണത്തിന് നിമിഷങ്ങൾക്ക് മുമ്പ് മരിയ പറഞ്ഞെന്ന് കുടുംബം പറഞ്ഞു. 1907 മാർച്ച് 3 നാണ് മരിയ ജനിച്ചത്. 2020 ൽ കോവിഡ് പിടിപെട്ടിട്ടും മരിയ അതിനെ അതിജീവിച്ചു.
മരിയയുടെ മരണത്തോടെ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ജപ്പാൻകാരിയായ ടൊമികോ ഇഡൂകയാണ്, 116 വയസ്സാണ് പ്രായം. ഗിന്നസ് വേൾ റിക്കാർഡിന്‍റെ രേഖകൾ പ്രകാരം ഏറ്റവും കൂടുതൽ ജീവിച്ച വ്യക്തി ജിയാനെ ലൂയി കാൾമെന്‍റാണ്. 122 വയസ് വരെ ജീവിച്ച അവരുടെ മരണം 1875 ഫെബ്രുവരി 21 ന് ആയിരുന്നു.










Comments