top of page

എസ്.എൻ.ഡി.പി.യോഗം മയൂർ വിഹാർ ശാഖ നമ്പർ 4351യാത്ര അയപ്പ് നൽകി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 28
  • 1 min read
ree

ന്യൂ ഡൽഹി: ശ്രീനാരായണ ധർമ്മ പരിപാലന യോഗo മയൂർ വിഹാർ ശാഖാ നമ്പർ 4351-ൻ്റെ ആഭിമുഖ്യത്തിൽ ശാഖയുടെ മുൻ പ്രസിഡൻ്റ്മാരായ ശ്രീ കെ കെ പൊന്നപ്പനും ശ്രീ എം ആർ ഷാജിക്കും യാത്ര അയപ്പു നൽകി.


57 വർഷക്കാലത്തെ ഡൽഹി ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുകയാണ് ശ്രീ പൊന്നപ്പനും ഭാര്യ ശ്രീമതി വിജയമ്മ പൊന്നപ്പനും. 50 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ബാംഗ്ലൂർ നഗരത്തിലേക്കാണ് ശ്രീ ഷാജിയും ശ്രീമതി ഗിരിജാ ഷാജിയും മടങ്ങുന്നത്. ഡൽഹി നഗരത്തിലെ ജീവിതാനുഭവങ്ങളും അവർ ഗുരുദേവ പ്രസ്ഥാനങ്ങൾക്കു നൽകിയ സേവനങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയും ശാഖ നൽകിയ സ്നേഹാദരങ്ങൾക്ക് അവർ നന്ദിയും പറഞ്ഞു.

മയൂർ വിഹാർ ഫേസ് 2-ലെ എഫ്-107-ബി-യിൽ ഒരുക്കിയ ചടങ്ങിൽ ശാഖാ പ്രസിഡൻ്റ് എസ് കെ കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലൈന അനിൽ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡൻ്റ് കെ കെ ഭദ്രൻ, എം എൽ ഭോജൻ, ബൈജു പൂവണത്തുംവിള, പി എൻ ഷാജി, ജനാർദ്ദനൻ, സന്തോഷ് കുമാർ, വി രഘുനാഥൻ, പി ടി ബൈജുമോൻ, പ്രസീന ഭദ്രൻ, വാസന്തി ജനാർദ്ദനൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.


സ്നേഹവിരുന്നോടുകൂടിയാണ് ചടങ്ങുകൾ സമാപിച്ചത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page