top of page

എല്ലാം തകർത്ത തകർപ്പൻ പരസ്യം: മാപ്പ് പറഞ്ഞ് ആപ്പിൾ

  • പി. വി ജോസഫ്
  • May 14, 2024
  • 1 min read



ree

ലോകോത്തര മികവിന്‍റെ ക്രിയേറ്റിവിറ്റിയിൽ എക്കാലത്തും മുന്നിട്ടും വേറിട്ടും നൽക്കുന്ന ആപ്പിളിനും തെറ്റുപറ്റി. ഒരു പരസ്യത്തിന്‍റെ പേരിൽ ലോകമാകെ നിന്നുയർന്ന പഴി കേൾക്കേണ്ടി വന്നപ്പോൾ ആഗോള ടെക് ഭീമന് പരസ്യത്തിന്‍റെ പേരിൽ പരസ്യമായി മാപ്പ് പറയേണ്ടി വന്നു.


ഏറ്റവും പുതിയ ഐപാഡ് പ്രോ മോഡലിന്‍റെ പരസ്യമാണ് പ്രഗത്ഭരുടെ പോലും വിമർശനത്തിന് വിധേയമായത്. സംഗീതോപകരണങ്ങളും, കമ്പ്യൂട്ടറുകളും മുതൽ വീഡിയോ ഗെയിം ആർകേഡ് മെഷീനും ചെസ് ബോർഡും വരെ ഒരു ഭീമൻ സ്ലാബിനടിയിൽ ഞെരിഞ്ഞമർന്ന് തകരുന്നതാണ് പരസ്യത്തിൽ കാണുന്നത്. തകർത്തെറിഞ്ഞ അവയെല്ലാം ഉള്ളംകൈയിൽ ഒതുങ്ങുന്ന ഐപ്പാഡിനുള്ളിലേക്ക് ഒതുക്കപ്പെട്ടു എന്നതായിരുന്നു പരസ്യത്തിന്‍റെ സന്ദേശം. എന്നാൽ സന്ദേശം പാളി, പ്രതികരണം നെഗറ്റീവായി. പരസ്യം പിൻവലിച്ച് മാപ്പല്ലാതെ പോംവഴി ഇല്ലാതെയുമായി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page